പീച്ചി: കേന്ദ്രസംസ്ഥാന സർക്കാരുകൾ രാജ്യത്തിന് തന്നെ ബാധ്യതയായി മാറിയെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ആരോപിച്ചു. ബിൽഡിംഗ് ആൻ്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസി സംസ്ഥാന സംഗമം പീച്ചിയിൽ ഉദ്ഘാടനം ചെയ്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിൻ്റെ കഴിഞ്ഞ പത്തു വർഷത്തെ ഭരണം കൊണ്ട് രാജ്യത്ത് സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയായി. ജാതിയും മതവും ആധിപത്യം നേടിയ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും തകർന്നടിഞ്ഞു. സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാർ അടിമുടി അഴിമതിയിൽ കുളിച്ചു നിൽക്കുകയാണെന്നും ജോസ് വള്ളൂർ കുറ്റപ്പെടുത്തി. ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.എം മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. സുനിൽ ജോസ്, തോമസ് കല്ലാടൻ, കെ.എക്സ് സേവ്യർ, പി.ജി ബേബി, ജോൺ പഴേരി തുടങ്ങിയവർ സംസാരിച്ചു.
Related News