Saturday, October 25, 2025

തെരഞ്ഞെടുപ്പിന്റെ ആവേശ ചൂടിലേക്ക് സ്ഥാനാർത്ഥികൾ

Must read

തൃശൂർ: പ്രകൃതിയിലെ ചൂടിനൊപ്പം ഇലക്ഷൻ(ELECTION)ചൂടും സംസ്ഥാനത്ത് ബാധിച്ചിരിക്കെ ജില്ലയിൽ മൂന്ന് സ്ഥാനാർത്ഥികളും തിരക്കിട്ട പ്രചരണ പരിപാടിയിലാണ്. ജില്ലയിൽ ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഒല്ലൂക്കര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിക്കും. കൂടാതെ ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് പിന്തുണ തേടും. തൃശ്ശൂരിന്റെ നിലവിലെ രാഷ്ട്രീയ സ്പന്ദനം അറിഞ്ഞുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. തൃശ്ശൂരിനെ പിടിച്ചു കുലുക്കിയ കരുവന്നൂർ സംഭവവും മറ്റും പ്രചരണ ആയുധമാക്കി ബിജെപിയും രംഗത്തുണ്ട്. മന്ത്രിയായിരുന്നപ്പോൾ താൻ ചെയ്ത പ്രവർത്തനങ്ങളുടെ പട്ടികകൾ ഒന്നായി നിരത്തി എൽഡിഎഫ് സ്ഥാനാർത്ഥി തൃശ്ശൂരിന്റെ ഉള്ളറകളിലേക്കുള്ള പ്രചാരണ തിരക്കിലാണ്. മൂന്ന് സ്ഥാനാർഥികളും തൃശ്ശൂരിന് വേണ്ടപ്പെട്ടവർ തന്നെയാകുമ്പോൾ തൃശ്ശൂർ ആരുടെ ഒപ്പം നിൽക്കും എന്നത് കാത്തിരുന്നു കാണേണ്ട ഒന്നാണ്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article