- Advertisement -
തൃശ്ശൂര്‍ : മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തില്‍ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരന്റെ മകന്‍ സന്തോഷ് (40) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉത്സവത്തിന്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് മൂര്‍ക്കനാട് ആലുംപറമ്പില്‍ സംഘര്‍ഷം നടന്നത്. മുന്‍പ് നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്ന് പൊലീസ് പറഞ്ഞു. സംഘം ചേര്‍ന്ന് ചേരിതിരിഞ്ഞ് നടന്ന സംഘര്‍ഷത്തില്‍ ആറോളം പേര്‍ക്ക് കുത്തേറ്റിരുന്നു. ഇതില്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ് (21) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നാല് പേര്‍ ഇപ്പോഴും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.