Saturday, October 18, 2025

ഡാമില്‍ കുളിയ്ക്കാനിറങ്ങി; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Must read

ഡാമില്‍ കുളിയ്ക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമരത്തിനടുത്ത കൂടല്‍ക്കടവ് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നടവയല്‍ ആലംമൂല അത്തിപ്പുര ലക്ഷ്മണന്‍ തമ്പിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് ലക്ഷ്മണനെ ചെക്ഡാമിന് സമീപമുള്ള പുഴയില്‍ കാണാതായത്. സുഹൃത്തുക്കളോടൊപ്പമെത്തി കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. എന്നാല്‍ ഫയര്‍ഫോഴ്‌സും പ്രാദേശിക സന്നദ്ധ സംഘടന പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് രാത്രി വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. എട്ടരയോടെയാണ് മൃതദേഹം പുഴയില്‍ പൊന്തുകയായിരുന്നു. തുടര്‍ന്ന് മാനന്തവാടി അഗ്നിരക്ഷാസേന മൃതദേഹം ഡാമില്‍ നിന്നും പുറത്തെടുത്ത് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article