ജനാധിപത്യത്തെ വിലക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നു: കെ പി രാജേന്ദ്രൻ

Written by Taniniram1

Updated on:

കൊടുങ്ങല്ലൂർ : ചാലക്കുടി ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. സി രവീന്ദ്രനാഥിൻ്റെ വിജയത്തിനായുള്ള എൽഡിഎഫ് കയ്പമംഗലം മണ്ഡലം തെരഞെടുപ്പ് കൺവെൻഷൻ മതിലകം സെൻ്ററിൽ നടന്നു. സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇലക്ട്രൽ ബോണ്ടുൾപ്പെടെ ജനാധിപത്യത്തെ വിലക്കെടുക്കാനായാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് കെ പി രാജേന്ദ്രൻ പറഞ്ഞു. ഭരണഘടനയെ തന്നെ അപ്രസക്തമാക്കി ഹിന്ദുരാഷ്ട്രത്തിലേക്കുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. മതനിരപേക്ഷ ഇന്ത്യ നിലനിൽക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത് ഇടതു പക്ഷത്തിൻ്റെ ശക്തി പാർലമെണ്ടിൽ ഉറപ്പു വരുത്തേണ്ട കാലമാണെന്നും അദ്ദേഹം പറഞ്ഞു.

ഇ.ടി ടൈസൺ എം എൽ എ അധ്യക്ഷനായി മന്ത്രി പി രാജീവ്, സ്ഥാനാർത്ഥി പ്രൊഫ. സി.രവീന്ദ്രനാഥ്, സി പി ഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് എൽ ഡി എഫ് നേതാക്കളായ യു.പി ജോസഫ്, കെ കെ അഷറഫ്, പി കെ ചന്ദ്രശേഖരൻ, പി എം അഹമ്മദ്, ടി കെ സുധീഷ്, പി വി മോഹനൻ, കെ വി രാജേഷ്, എൻവി മുഹമ്മദ്, മുഹമ്മദ് ചാമക്കാല, എ എം ഇസ്മായിൽ, കെ ജെ തോമാസ്, കെ വി ഹൈദ്രോസ്, കെ കെ അബീദലി, കെ എസ് ജയ , മഞ്ജുള അരുണൻ , അഡ്വ. ജ്യോതി പ്രകാശ്, ടി കെ രമേഷ് ബാബു,കെ പി രാജൻ, ഷീജ ബാബു ,സി കെ ഗിരിജ, എന്നിവർ സംസാരിച്ചു. ഇ ടി ടൈസൺ എം എൽ എ ചെയർമാനും, പി എം അഹമ്മദ് ജനറൽ കൺവീനറുമായി 1001 അംഗ തെരഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. പി കെ ചന്ദ്രശേഖരൻ, പി വി മോഹനൻ, മുഹമ്മദ് ചാമക്കാല എന്നിവരാണ് രക്ഷാധികാരികൾ കൺവീനർമാർ: കെ വി രാജേഷ്, ടി കെ രമേഷ് ബാബു, കെ കെ അബീദലി, അഡ്വ: ജ്യോതി പ്രകാശ്, ഷീജ ബാബു,കെ പി രാജൻ, ടി പി രഘുനാഥ്, അഡ്വ. എ ഡി സുദർശനൻ, വി എ കൊച്ചുമൊയ്തിൻ, അബ്ദുൾ റഷീദ്.

See also  കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ ചേർന്നവർക്ക് സ്വീകരണം

Leave a Comment