Friday, April 4, 2025

മികച്ച ഗണിതശാസ്ത്ര അധ്യാപകൻ ഉള്ള അവാർഡ് ജോബി കെ. ജെക്ക് നൽകി

Must read

- Advertisement -

പീച്ചി : മോഡൽ ബോയ്‌സ് ഓൾഡ് സ്റ്റുഡൻസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ നൽകുന്ന തൃശൂർ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ മികച്ച ഗണിത അധ്യാപകനുള്ള അവാർഡിന് വിലങ്ങന്നൂർ സ്വദേശി ജോബി കെ.ജെ അർഹനായി. തൃശൂർ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ് അവാർഡ് ദാനം നിർവ്വഹിച്ചു.

തൃശൂർ ജില്ല ഗണിതശാസ്ത്ര ക്ലബ്ബ് സെക്രട്ടറിയും തലപ്പിള്ളി ഗവ. അധ്യാപക സഹകരണ സംഘം ഡയറക്ടറും കേരള പ്രദേശ് സ്കൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗവുമാണ് ജോബി കെ.ജെ. അധ്യാപകനായ ജോബി പീച്ചി ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർഥിയാണ്. വിലങ്ങന്നൂർ കിഴക്കേമലയിൽ കെ.ജെ ജോണിന്റെയും, ബേബി ജോണിന്റെയും മകനാണ് ജോബി.

See also  വീട്ടമ്മയ്ക്ക് 2,60,000 രൂപ നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article