ആറാട്ടുപുഴ : പെരുവനം ആറാട്ടുപുഴ പൂരങ്ങളിൽ ആചാര്യസ്‌ഥാനം അലങ്കരിക്കുന്ന ചാത്തക്കുടം ശാസ്‌താവിന്റെ പൂരം ചടങ്ങുകളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ക്ഷേത്രത്തിൽ ഇന്നു വൈകിട്ട് കൊടികയറും. തുടർന്ന് ചമയദ്രവ്യ സമർപ്പണം നടക്കും. ഭക്തർ ശാസ്താവിന് എണ്ണ, വെളിച്ചെണ്ണ, നെയ്യ്, തിരുവുടയാട, ഓണപ്പുടവ എന്നിവ ദ്രവ്യങ്ങളായി സമർപ്പിക്കും. തുടർന്ന് ചമയം സമർപ്പണം നടക്കും. വൈകിട്ടോടെ തിരുവാതിര പുറപ്പാടിന്റെ ചടങ്ങുകൾ ആരംഭിക്കും. രാത്രി 7:30ന് തൈക്കാട്ടുശേരി ഭഗവതിയും, ചക്കംകുളങ്ങര ശാസ്താവും ചാത്തക്കുടത്തെത്തി ദേവീ ദേവന്മാർ ഇറക്കി എഴുന്നള്ളിക്കും. ക്ഷേത്രം ഊരാളനും, കൊച്ചിൻ ദേവസ്വം ഭാരവാഹികളും, ഭക്തരും ചേർന്നു നിറപറ വച്ച് എതിരേൽക്കും. തുടർന്ന് കിഴക്കേ നടയിൽ പ്രസിദ്ധമായ പഞ്ചാരിക്ക് കാലമിടും. പുറപ്പാടിന് 7 ഗജവീരന്മാർ പങ്കെടുക്കും ഇടതു തൈക്കാട്ടുശേരി ഭഗവതിയും, വലതു ചക്കംകുളങ്ങര ശാസ്താവും ചേർന്നു എഴുന്നള്ളും. മേളത്തിന് പെരുവനം സതീശൻ മാരാർ പ്രമാണം വഹിക്കും.
Related News