കൊടുങ്ങല്ലൂര്‍(KODUNGALLUR) : ഭരണഘനാശില്‍പ്പിയും സാമൂഹികപരിഷ്‌കര്‍ത്താവുമായ ഡോ. ബി.ആര്‍. അംബേദ്കറുടെ (DR. B.R. AMBEDKAR)ജീവചരിത്രം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം ലോകമെങ്ങും അംബേദ്കറുടെ ജന്മദിനം ലോകവിജ്ഞാന ദിനമായിട്ടാണ് ആഘോഷിക്കുന്നത്. അതേസമയം രാജ്യത്താകമാനം മിക്കവാറും രാഷ്ട്രീയ സാമൂഹികസംഘടനകളും അദ്ദേഹത്തെ തമസ്‌കരിക്കുകയാണ്. ഇന്ത്യ ഒരു ജനാധിപത്യരാജ്യമായി നിലനില്‍ക്കുന്നതിനു കാരണം അദ്ദേഹം നല്‍കിയ ഭരണഘടനയാണ്. എന്നാല്‍ ആ ഭരണഘടനപോലും ഇന്ന് വെല്ലുവിളി നേരിടുകയാണ്. ഇന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം അംബേദ്കറുടെ ആശയങ്ങള്‍ മുന്നോട്ടുകൊണ്ടുവരിക എന്നതാണ്. അതിനാല്‍ സ്‌കൂളുകളില്‍ അംബേദ്കറെ കുറിച്ച് പഠിപ്പിക്കേണ്ടത് അനിവാര്യതയാണെന്നും കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച ജയന്തി ആഘോഷത്തില്‍ ചൂണ്ടിക്കാട്ടി. ജയന്തി ആഘോഷം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.വി. രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഹരീഷ് മുള്ളഞ്ചേരി അധ്യക്ഷത വഹിച്ചു. ബിന്ദു വിശ്വനാഥന്‍, പി.സി. ചക്കപ്പക്കുട്ടി, പി.വി. സജീവ് കുമാര്‍, ഷൈസന്‍ മുണ്ടമ്പുള്ളി, സി.സി. ബാഹുലേയന്‍ എന്നിവര്‍ പ്രസംഗിച്ചു.
അംബേദ്കറുടെ ജീവചരിത്രം സ്‌കൂള്‍ പാഠ്യപദ്ധതയില്‍ ഉള്‍പ്പെടുത്തണം

- Advertisement -