- Advertisement -
പട്ടിക്കാട് : ഭോപ്പാലിൽ വെച്ചു നടക്കുന്ന അഖിലേന്ത്യ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പൂവൻചിറ സ്വദേശി കെ. എസ് അമർനാഥിനെയും കോച്ച് നിഷാന്തിനെയും സിപിഐ പൂവൻചിറ ബ്രാഞ്ച് കമ്മിറ്റിക്കുവേണ്ടി ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ ആദരിച്ചു. എൽസി മെമ്പർ ഡോ. പ്രദീപ്‌കുമാർ എം.കെ, ബ്ലോക്ക് മെമ്പർ രമ്യ രാജേഷ്, ബ്രാഞ്ച് സെക്രട്ടറി കെ.എ മത്തായി, ബിൻസോ പി വർക്കി, സുകുമാരൻ, മോഹൻദാസ്, ശശി, മണി തുടങ്ങിയവർ പങ്കെടുത്തു.