വടക്കാഞ്ചേരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്കീഴിൽ പ്രവർത്തിക്കുന്ന അൽബിർ സ്കൂളിന്റെ പ്രീ പ്രൈമറി സൗത്ത് ഡിസ്റ്റിക് സോൺ ഫെസ്റ്റിന് ഓട്ടുപാറ ഒന്നാം കല്ല് ഒലീവ് അൽബിർ സ്കൂൾ അങ്കണത്തിൽ വർണ്ണാഭമായ തുടക്കമായി. ഫെസ്റ്റ് സി കെ കുഞ്ഞി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഓട്ടുപാറ റെയിഞ്ച് പ്രസിഡണ്ട് ഹംസ അൻവരി അധ്യക്ഷത വഹിച്ചു.
വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, പ്രോഗ്രാം കൺവീനർ അസ്ക്കർ കരിമ്പ, ഓട്ടുപാറ റേഞ്ച് വൈസ് പ്രസിഡണ്ട് സിദ്ദീഖ് ഹൈതമി, അൽബിർ അക്കാദമിക്ക് ബോർഡ് മെമ്പർഹസ്സൻ വെള്ളിപ്പറമ്പ്, കോഡിനേറ്റർ അബ്ദുൽ കരീം, അബൂബക്കർ ഹൈത മി കരുതക്കാട്, ഹംസ അൻവരി കാഞ്ഞിരക്കോട്, മൊയ്തീൻകുട്ടി ഹാജി കരുതക്കാട്, പി. പി അബ്ദുസ്സലാം ഓട്ടുപാറ, നൗഫൽ അൻവരി കുമരനെല്ലൂർ, കോയഹസൻ കാഞ്ഞിരക്കോട്, അബ്ദുൽ ഹമീദ് കൈപ്പമംഗലം, സിദ്ദീഖ് ഫൈസി മങ്കര, ജില്ലാ കോഡിനേറ്റർ അബ്ദുൽ കരീം എന്നിവർ സംസാരിച്ചു