Friday, April 4, 2025

നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി

Must read

- Advertisement -

തൃശൂർ : ചലച്ചിത്ര താരങ്ങളായ നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂർ അമ്പലത്തിൽ
വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടേതും പ്രണയ വിവാഹമാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ‘മലർവാടി ആർട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ്ദീപക് പറമ്പോൽ സിനിമയിലേക്കെത്തുന്നത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി ടെക്ക്, കണ്ണൂർ സ്‌ക്വാഡ് തുടങ്ങി അടുത്തിടെ വമ്പൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിൽ നിൽക്കുകയാണ് ദീപക് പറമ്പോലിന്റെ അഭിനയ ജീവിതം.

ധ്യാൻ ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ തുടങ്ങിവർ അണിനിരക്കുന്ന ‘വർഷങ്ങൾക്ക്ശേഷം’ ആണ് നടൻ്റെ പുതിയ റിലീസ് സിനിമ.’ഞാൻ പ്രകാശൻ’ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് അപർണ ആദ്യമായി അഭിനയിക്കുന്നത്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിൽ തമിഴകത്ത് അരങ്ങേറിയ അപർണ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായി മികച്ച അഭിനയം കാഴ്‌ച വെച്ചിരുന്നു. ‘ആദികേശവ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അപർണ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ‘സീക്രട്ട് ഹോം’ ആണ് അപർണയുടെ ഒടുവിൽ തിയേറ്റർ റിലീസ് ചെയ്ത ചിത്രം. ഒമാനിൽ ജനിച്ചു വളർന്ന അപർണയുടെ നാട് പാലക്കാട് ജില്ലയിലെ നെന്മാറയിലാണ്.

See also  നവകേരള സദസ്സിൽ സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പു വരുത്തണം; സർക്കുലർ ഇറക്കി തഹസിൽദാർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article