അഭിനയ ഗ്രാമീണ നാടകോത്സവം അരങ്ങേറി

Written by Taniniram1

Published on:

കുറ്റൂർ : ലോക നാടകദിനത്തോടനുബന്ധിച്ച് വർഷംതോറും അഭിനയ നാടക സമിതി നടത്തിവരാറുള്ള ഗ്രാമീണ നാടകോത്സവം (GRAMEENA NADAKOLSAVAM)കുറ്റൂർ ഗവ: എൽ പി സ്കൂളിൽ അരങ്ങേറി. വാർഡ് അംഗം നിഷ സജീവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിനിമ പ്രവർത്തകൻ റിയാസ് നാടകോത്സവം ഉദ്ഘാടനം ചെയ്തു .വ്യത്യസ്ത മേഖലകളിൽ മികവു പുലർത്തിയവരെ കോലഴി ഗ്രാമപഞ്ചായത്ത് അംഗം പ്രകാശ് ചിറ്റിലപ്പിള്ളി ആദരിച്ചു. ഡേവിസ് കണ്ണനായ്ക്കൽ, കെ രാമചന്ദ്രൻ, പിഷാരടി രാമചന്ദ്രൻ, ഡോ.ഷീല, ഡോ. വിശ്വനാഥൻ,ജി .കെ ജോർജ് ,സുന്ദരൻ തച്ചപ്പള്ളി , പുരുഷൻ മേച്ചേരി ,ബൈജു കുമാർ , പിടി പ്രസാദ് , പ്രശാന്ത് ചിറ്റിലപ്പള്ളി , ഡോ.പിഷാരടി ചന്ദ്രൻ,ഡോ. വിജി . കെ.ജോർജ് എന്നിവർ പ്രസംഗിച്ചു . കുറ്റൂർ ഗവ. എൽ .പി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘുനാടകം, ഞമേനങ്ങാട് തീയറ്റർ വില്ലേജിന്റെ ‘കടലാഴം’ , അമ്മ കലാക്ഷേത്രയുടെ ‘ഒറ്റമുറി ‘, അഭിനയ നാടക സമിതിയുടെ ‘രണ്ടാഴ്ച കഴിഞ്ഞ് വരൂ.’ സ്വാശ്രയ സ്പെഷൽ ഡെവലപ്മെൻറ് വൊക്കേഷൻ ട്രെയിനിങ് സെൻററിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ഏകലവ്യൻ’ എന്ന നാടകവും അരങ്ങേറി. ഗുരുവിന് പെരുവിരൽ മുറിച്ചു നൽകിയ ഏകലവ്യന്റെ കഥ നാടകമാക്കി കുട്ടികൾ അരങ്ങിലെത്തിച്ചപ്പോൾ ഗ്രാമമൊന്നാകെ എഴുന്നേറ്റ് നിന്ന് അഭിനേതാക്കളെ ആദരിച്ചു.

See also  നെട്ടിശ്ശേരി - കുറ്റുമുക്ക് റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

Leave a Comment