തൃശൂർ : ഒല്ലൂരിൽ ബസ് തട്ടി കാനയിൽ വീണ പശുവിനെ തൃശ്ശൂർ ഫയർഫോഴ്സ് സേനാംഗങ്ങൾ രക്ഷപ്പെടുത്തി. തൃശ്ശൂർ ജില്ലയിൽ പലയിടത്തും അലഞ്ഞുതിരിയുന്ന പശുക്കൾ യാത്രക്കാർക്കും ഡ്രൈവർമാർക്കും ഭീഷണിയായി മാറുന്നുണ്ട്. തൃശ്ശൂർ ടൗണിൽ തേക്കിൻ കാട് മൈതാനത്തിന്റെ പലയിടത്തും പശുക്കളുടെ ഉടമസ്ഥരോ ആരും കൂടെ ഇല്ലാതെ അലഞ്ഞു നടക്കുകയാണ്. വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്നവർക്കും തൃശ്ശൂർ നെഹ്റു പാർക്കിലേക്ക് വരുന്നവർക്കും എല്ലാം ഇവ ഭീഷണിയാകുന്നു. ഇതിനെക്കുറിച്ച് കോർപ്പറേഷനിൽ പരാതി നൽകിയാലും ഉത്തരം പറയാതെ ഒഴിഞ്ഞുമാറുന്ന സാഹചര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. മിണ്ടാപ്രാണികൾ ആയ ഇത്തരം മൃഗങ്ങളെ നഗരത്തിലേക്ക് ഇറക്കിവിട്ടു ജീവഹാനി വരുത്തുന്നത് തുടർന്നുകൊണ്ടേയിരിക്കുന്നു. സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ രഞ്ജിത് പൂവതിങ്കൽന്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ നിന്നും എത്തിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Related News