ഗുരുവായൂർ(GURUVAYUR) : പെരുന്നാളിൻ്റെ അവധി ദിനമായ ബുധനാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി 73,36,923 രൂപ ലഭിച്ചു. നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 21,90,430 രൂപയും ലഭിച്ചു. 1760 പേരാണ് വരിയിൽ നിൽക്കാതെ ദർശനം നടത്തിയത്.തുലാഭാരം വഴിപാട് വകയിൽ 16,50,870 രൂപയാണ് ലഭിച്ചത്. 6,45,518 രൂപയുടെ പാൽ പായസവും 1,76,400 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി. 11 വിവാഹമാണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത്.442 കുരുന്നുകൾക്ക് ചോറൂണും നൽകി
ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ഒറ്റ ദിവസം ലഭിച്ചത് 73.36ലക്ഷം

- Advertisement -