- Advertisement -
ഗുരുവായൂർ(GURUVAYUR) : ഭഗവാനു മുന്നിൽ നാളെ 225 വിവാഹങ്ങൾ നടക്കും ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ 225 വിവാഹങ്ങൾക്ക് ശീട്ടായിട്ടുണ്ട്. നേരിട്ടും ഓൺലൈനിലു മായിട്ടുമാണ് വിവാഹ സംഘങ്ങൾ ബുക്കുചെയ്തിട്ടുള്ളത്. വിവാഹസംഘങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ വിവാഹം നടത്താനുള്ള ക്രമീകരണം ഒരുക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ എന്നിവർ അറിയിച്ചു. ഇന്നു രാത്രി 8.30 വരെ വിവാഹത്തിന് പണമടച്ച് രസീതാക്കാം. അതിനാൽ വിവാഹങ്ങളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്.