ഫാർമേഴ്സ് ഹബ് കർഷകൻ്റെ കട തുറന്നു

Written by Taniniram1

Published on:

വടക്കാഞ്ചേരി : കർഷക കമ്പനിയുടെ സംരംഭമായ ഫാർമേഴ്സ് ഹബ് വടക്കാഞ്ചേരിയിൽ കർഷകൻ്റെ കട തുറന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം പ്രവർത്തനമാരംഭിച്ച ഹബ്ബ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ അധ്യക്ഷയായി. ആത്മ പ്രോജക്ട‌് ഡയറക്‌ടർ ആർ. ഷെർലി പദ്ധതി വിശദീകരിച്ചു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.കെ. ശ്രീജ, ഡിവിഷൻ കൗൺസിലർ കെ.യു. പ്രദീപ്, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പ്രസിഡന്റ് വി. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

കാർഷിക നഴ്സറി, ഹൈബ്രിഡ് വിത്തിനങ്ങൾ, നാടൻ ജൈവ വളങ്ങൾ, കൃഷിവകുപ്പ് -കാർഷിക സർവകലാശാല ഉത്പന്നങ്ങൾ, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ കൃഷിക്കൂട്ടങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങൾ, നാടൻ ജ്യൂസുകൾ, നാടൻ വിഷരഹിത പച്ചക്കറികൾ എന്നിവയുടെ വിൽപ്പനയാണ്കർഷകന്റെ കട വഴി യാഥാർഥ്യമാകുന്നത്. ഹബ്ബിൽ നടീൽ വസ്തുക്കൾ, ഉത്പാദനോപാധികൾ
എന്നിവയും കർഷകർക്കായി ലഭ്യമാകും. ഓൺലൈൻ കാർഷിക സേവനങ്ങളും കർഷകർക്ക്ഇടനിലക്കാരില്ലാതെ നേരിട്ട്
കാർഷിക ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിനും ഹബ്ബിൽ സൗകര്യമുണ്ട്.

Related News

Related News

Leave a Comment