പാവറട്ടി : സെന്റർ വികസനത്തിന്റെ ഭാഗമായി പാവറട്ടി ജുമാമസ്‌ജിദിന് സമീപത്തെ കാനയുടെ മുകളിൽ നിരത്തിയ സ്ലാബുകൾ അപകടഭീഷണിയായി. രാവിലെ ലോറിയുടെ ടയർ കയറി റോഡിലേക്ക് തള്ളി നിന്നിരുന്ന സ്ലാബ് തെന്നി കാനയിൽ വീണു. സ്കൂൾ സമയമായതിനാൽ റോഡിൽ നല്ല തിരക്കുള്ളപ്പോഴായിരുന്നു സംഭവം. കാനയുടെ മുകളിൽ വിരിച്ച സ്ലാബുകൾ നിരതെറ്റി സ്ഥാപിച്ചതാണ് കാരണം.സംഭവത്തെത്തുടർന്ന് സമീപത്തെ വ്യാപാരികൾ സ്ലാബ് കാനയിൽ വീണ ഭാഗത്ത് അപകടസൂചനയായി ടാർവീപ്പ ഇറക്കിവെച്ചിരിക്കുകയാണ്. സ്ലാബ് കാനയിൽ വീണ ഉടൻ കരാറുകാരനോട് നന്നാക്കാൻ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. മാസങ്ങൾക്ക് മുൻപ് കാനനിർമാണം പൂർത്തിയാക്കിയെങ്കിലും അരിക് മണ്ണിട്ട് നിറച്ചിരുന്നില്ല. തിരക്കുള്ളപ്പോഴായിരുന്നു സംഭവം. കാനയുടെ മുകളിൽ വിരിച്ച സ്ലാബുകൾ നിരതെറ്റി സ്ഥാപിച്ചതാണ് കാരണം.
ഈഭാഗത്ത് ഇരുചക്രവാഹനത്തിലെത്തിയ സ്ത്രീയും കുട്ടിയും ഉൾപ്പെടെ കാനയിൽ വീണിരുന്നു. ഇതേത്തുടർന്നാണ് സ്ലാബുകൾ വിരിച്ചത്. എന്നാൽ, വേണ്ടവിധം ഉറപ്പിച്ചില്ല. പല സ്ലാബുകളും നിരപ്പല്ലാത്തതിനാൽ കാൽനടയാത്രക്കാർ ബുദ്ധിമുട്ടുകയാണ്.