ചാവക്കാട്ട് ദേശാടനത്തിനെത്തി ലെവന്റ് സ്പാരോഹോക്ക്

Written by Taniniram1

Published on:

തൃശൂർ: ലെവന്റ് സ്പാരോഹോക്ക് ദേശാടനപ്പക്ഷിയെ ചാവക്കാട് പുത്തൻ കടപ്പുറത്ത് കണ്ടെത്തി. കേരള ബേഡേഴ്സ് ക്ലബ് അംഗങ്ങളായ നിഷാദ് ഇഷാൽ, സനുരാജ്, യദു പ്രസാദ് എന്നിവരാണ് കണ്ടെത്തിയത്. ഈയിനത്തെ ഇന്ത്യയിലാദ്യമായാണ് കണ്ടെത്തുന്നത്. രാജ്യത്ത് പക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി ശേഖരിക്കുന്ന ഇ ബേഡ് ആപ്ലിക്കേഷനിലെ വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ കണ്ടെത്തുന്ന 1368-ാം പക്ഷിയിനമാണിത്. കേരളത്തിൽ കണ്ടെത്തുന്നവ ഇതോടെ 553 ആയി. കഴിഞ്ഞവർഷം നവംബറിൽ ലെവന്റ് സ്പാരോഹോക്ക് പക്ഷിയുടെ ചിത്രം പകർത്തിയെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല. കേരളത്തിൽ കാണുന്ന പ്രാപ്പിടിയൻ പക്ഷിയെന്നാണ് കരുതിയത്. പിന്നീടാണ് സ്ഥിരീകരിച്ചത്. മുതിർന്ന പക്ഷികളെ അപേക്ഷിച്ചു പ്രായം കുറഞ്ഞ പക്ഷികൾ ദേശാടനത്തിന് പുതിയ വഴികൾ തേടുന്നതായാണ് വിവരം.

Leave a Comment