കുതിരാൻ വലതു തുരങ്കത്തിൽ ഗതാഗതം ഒറ്റവരിയാക്കി

Written by Taniniram1

Published on:

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാൻ വലതുതുരങ്കത്തിൽ (പാലക്കാട് ദിശയിലേക്കുള്ളത്) ഗതാഗതം ഒറ്റവരിയാക്കി. മൂന്നുവരികളുള്ള പാതയുടെ നടുവിലൂടെ ബാരിക്കേഡുകൾ വെച്ചാണ് ഗതാഗതം ഒറ്റവരിയാക്കിയത്. ഇടതുതുരങ്കത്തിൽ (തൃശ്ശൂർ ദിശയിലേക്കുള്ളത്) മേൽഭാഗം കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ തുടങ്ങുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനു മുന്നോടിയായാണ് വലതുതുരങ്കത്തിൽ ഗതാഗതം ഒറ്റവരിയാക്കിയത്. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളൊരുക്കാതെയുള്ള ഗതാഗതക്രമീകരണം അപകടഭീഷണി ഉയർത്തുന്നുണ്ട്.

See also  രാധികാ ശരത്കുമാർ വിരുദു നഗറിൽ ബി ജെ പി സ്ഥാനാർത്ഥി

Leave a Comment