Thursday, April 3, 2025

കുടുംബശ്രീ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

Must read

- Advertisement -

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്തിലെ 100 ദിന പരിപാടിയുടെ ഭാഗമായി ഊരകം ഈസ്റ്റ് 10 -ാം വാർഡിലെ സേവാഗ്രാം {SEVAGRAM}ഗ്രാമകേന്ദ്രത്തിൽ കുടുംബശ്രീയുടെ ഹെൽപ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു.വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള 12 സേവനങ്ങളാണ് ആദ്യ ഘട്ടത്തിൽ സാധ്യമാവുക . ഈവനിങ് കൗണ്ടർ എന്ന രീതിയിലാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. സേവാഗ്രാം ഗ്രാമ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ വൈസ് ചെയർപേഴ്സൺ രൂപ സൂരജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ ജോസ് ജെ ചിറ്റിലപ്പിള്ളി കുടുംബശ്രീ ഹെൽപ് ഡെസ്ക് {HELP DESK} ഉദ്ഘാടനം ചെയ്തു. എ ഡിഎസ് സെക്രട്ടറി വാസന്തി അനിൽകുമാർ, കുടുംബശ്രീ പ്രവർത്തകരായ നീന സലീഷ്, പിങ്കി രജിത്ത് തുടങ്ങിയവർ സംസാരിച്ചു.

See also  തൃശൂരില്‍ കാണാതായ ദമ്പതികള്‍ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍; ആന്റോ, മരിച്ചതറിഞ്ഞ് ജിസു ലോഡ്ജിലെത്തി വിഷം കുത്തിവച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article