താലൂക്ക് ആശുപത്രിയിലെ ചികിത്സ പിഴവ്: ഡോക്ടർക്കെതിരെ കേസ്

Written by Taniniram1

Published on:

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സിസേറിയന് വിധേയയായ പട്ടികജാതിക്കാരിയായ യുവതിക്ക് സ്വകാര്യ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്ന സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർക്കെതിരെ പൊലീസ് കേസ്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സീമ ഗംഗാധരനെതിരെയാണ് കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തത്. ചെന്ത്രാപ്പിന്നി കൂട്ടാലപ്പറമ്പ് ചാരിച്ചെട്ടി വീട്ടിൽ പ്രേംകുമാറിൻ്റെ മകളും ചേർത്തല സ്വദേശി ആദർശ് ദാസിൻ്റെ ഭാര്യയുമായ മോനിഷയുടെ പരാതിയിലാണ് നടപടി. താലൂക്ക് ആശുപത്രിയിൽ സിസേറിയന് വിധേയയായ മോനിഷയ്ക്ക് വിട്ടുമാറാത്ത വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു.

സിസേറിയനിടയിലുണ്ടായ പിഴവാണ് അസുഖ കാരണമെന്നും തുടർ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചെങ്കിലും വേണ്ട ചികിത്സ നൽകിയില്ലെന്നുമാണ് മോനിഷയുടെ ↑ പരാതി. സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാനിംഗിൽ നൂലുപോലെ വസ്തു വയറ്റിലുണ്ടെന്ന് കണ്ടെത്തി ശസ്ത്രക്രിയ നടത്തുകയായിരുന്നു.

See also  കുലശേഖരപട്ടണത്ത് ഐഎസ്ആർഒ രണ്ടാം വിക്ഷേപണ കേന്ദ്രം; പ്രധാനമന്ത്രി തറക്കല്ലിടും

Leave a Comment