Friday, April 4, 2025

ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കും: മന്ത്രി കെ രാജൻ

Must read

- Advertisement -

ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിൽ സർക്കാർ പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലാതല ദേശീയ ഉപഭോക്തൃ ദിനാചരണം ഉദ്ഘാടനം സാഹിത്യ അക്കാദമി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കച്ചവടത്തിന് പിന്നിലുള്ള കബിളിപ്പിക്കലുകൾ തിരിച്ചറിയാൻ ഓരോരുത്തർക്കും ആകണം. ഓൺലൈൻ വ്യാപാരങ്ങൾ ഉൾപ്പെടെ വ്യാപകമാകുന്ന ഈ കാലത്ത് ജനങ്ങൾ നിരന്തരം ജാഗ്രത പാലിക്കണം. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ പാഠ്യപദ്ധതിയിൽ ഈ വിഷയം ഉൾപ്പെടുത്താൻ ആലോചന നടക്കുന്നുണ്ട്. സർക്കാർ ഉപഭോക്താക്കളോടൊപ്പം ആണെന്നതിന്റെ തെളിവാണ് വകുപ്പിന്റെ പേര് മാറ്റി പൊതുവിതരണ- ഉപഭോക്തകാര്യ വകുപ്പ് എന്നാക്കിയത്. സംസ്ഥാന- ജില്ലാതലത്തിൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകൾ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നു. ഗുണഭോക്താക്കൾക്കെതിരെ യാതൊരുവിധ ചൂഷണം അനുവദിക്കില്ലെന്നും കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് സി ടി സാബു അധ്യക്ഷനായി. ദേശീയ ഉപഭോക്തൃ നിയമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. “ഇ- കോമേഴ്‌സിൻ്റേയും ഡിജിറ്റൽ വ്യാപാര ത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരംക്ഷണം” എന്ന ആശയമാണ് ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി മുന്നോട്ട് വയ്ക്കുന്നത്. ജില്ലാ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ അംഗം ആർ റാം മോഹൻ, ഹരിതകേരളം മിഷൻ റിസോഴ്സ്പേഴ്സൺ സി ആർ ചെറിയാൻ, അഡ്വ. എ.ഡി ബെന്നി എന്നിവർ ക്ലാസുകൾ നയിച്ചു.

ദിനാചരണത്തോടനുബന്ധിച്ച് ഹൈസ്കൂ‌ൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ, ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക്‌ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു.

ഫെഡറേഷൻ ഓഫ് കൺസ്യൂമർ ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. വി എൻ നാരായണൻ, കൊടകര പഞ്ചായത്ത് ഉപഭോക്തൃ സമിതി പ്രസിഡന്റ് പുഷ്പകരൻ തോട്ടുപുറം, തൃശ്ശൂർ കോർപ്പറേഷൻ ഉപഭോക്തൃ സംഘടന പ്രസിഡണ്ട് കെ ജി കെ സുന്ദർരാജൻ, അന്തിക്കാട് ഉപഭോക്തൃ സംരക്ഷണസമിതി സെക്രട്ടറി എം എസ് സജീവ്, കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി കെ യു വേണുഗോപാലൻ, ജില്ലാ ഉപഭോക്ത ഏകോപന സമിതി പ്രസിഡണ്ട് വിൽസൺ പണ്ടാരവളപ്പിൽ, ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ, റൂറൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സി പി തങ്കപ്പൻ, ഭാരത് ജനറൽ കൺസ്യൂമർ അസോസിയേഷൻ പ്രസിഡന്റ് കെ സി കാർത്തികേയൻ തുടങ്ങിയവർ പങ്കെടുത്തു.

See also  ചിന്നക്കനാൽ ഭൂമി ഇടപാട് കേസ്: മാത്യു കുഴല്‍നാടനെതിരെ എഫ്ഐആര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article