ചാവക്കാട്: ഏങ്ങണ്ടിയൂരിൽ സി.പി.എം പ്രവർത്തകൻ ഇത്തിക്കാട്ട് ധനേഷ് (25) കൊലക്കേസിൽ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടറായി
അഡ്വ. കെ.ഡി ബാബുവിനെ നിയമിച്ച് ഉത്തരവിറങ്ങി. മുൻ തൃശൂർ ജില്ല പബ്ളിക് പ്രോസിക്യൂട്ടർ കൂടിയാണ് കെ.ഡി ബാബു.
2008 ഒക്ടോബർ ഒന്നിന് ഏങ്ങണ്ടിയൂർ തിരുമംഗലം ക്ഷേത്രത്തിന് സമീപം വാഹനങ്ങളിലെത്തിയ സംഘം ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരായ ഏങ്ങണ്ടിയൂർ ഏത്തായ് വരിയകത്ത് സുജിത്ത് (43), തിരുമംഗലം ഉത്തമൻ (48),വേട്ടേക്കൊരുമകൻ കടവ് ദേശത്ത് ഉണ്ണിക്കൊച്ചൻ വീട്ടിൽ രാകേഷ് (43), ഏത്തായ് പൊന്നാനിക്കൽ വീട്ടിൽ ഉല്ലസ്(43), ഏത്തായ് എടമന വീട്ടിൽ കണ്ണൻ (43),
ചാവക്കാട് ദ്വാരക ബീച്ച് സജീവൻ (43),തിരുമംഗലം കോളനിയിൽ ചെമ്പൻവീട്ടിൽ പ്രത്യുഷ്(33) ഏങ്ങണ്ടിയൂർ നാഷണൽ സ്കൂളിന് പിന്നിൽ വടക്കുംചേരി വീട്ടിൽ ബിജു (46), ഏത്തായ് ആറ്റുകെട്ടി വീട്ടിൽ ബിനോജ് കുമാർ (49), വാടാനപ്പള്ളി ബീച്ച് തയ്യിൽ വീട്ടിൽ മണികണ്ഠൻ (39), പള്ളം
ബീച്ച്തുണ്ണിയാരം ഗിൽബിഷ്(41)എന്നിവരാണ് പ്രതിപട്ടികയിലുള്ളത്. സർക്കിൾഇൻസ്പെക്‌ടർമാരായ സാജൻ കോയിക്കൽ, സി.എസ്.ഷാഹുൽഹമീദ്, ടി. ആർ.രാജേഷ്, സി.ആർ സേവ്യർ എന്നിവരും ഡി.വൈ.എസ്.പി ടി.സി വേണുഗോപാൽ എന്നിവരുമാണ് വിവിധ ഘട്ടങ്ങളിൽ കേസ് അന്വേഷിച്ചത്.
കേസിൽ നാലാംപ്രതി ഉല്ലാസിനെ വിദേശത്തേക്ക് കടക്കുന്നതിനിടെ ഗോവ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തതിന് ശേഷം സർക്കിൾ ഇൻസെപ്ടറായ എം.സുരേന്ദ്രൻ കേസിൽ തുടരന്വേഷണം നടത്തി അധിക കുറ്റപത്രവും സമർപ്പിച്ചിരുന്നു. ഒന്നാം അഡീഷണൽ ജില്ലാ കോടതിയാണ് കേസ് വിചാരണ നടക്കുന്നത്.