പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്തിലെ വാർഡ് 14-ൽതാമര വെള്ളച്ചാലിൽ പട്ടികവർഗ്ഗ കോളനിയിൽ സ്ഥാപിച്ചിട്ടുള്ള മിനി മാസ്റ്റ് ലൈറ്റ് മാസങ്ങളോളമായി കത്താതെ നിൽക്കുന്നതിൽ ബിജെപി പ്രതിഷേധം ഉയർത്തി. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി നിലനിൽക്കുന്ന പ്രദേശമാണ് താമരവെള്ളച്ചാൽ. ഇലക്ട്രിസിറ്റി ബോർഡുമായി ബന്ധപ്പെട്ടപ്പോൾ പഞ്ചായത്തിന്റെ ചുമതലയാണ്ഇത്തരത്തിലുള്ള കാര്യങ്ങൾ കേടുപാടുകൾ തീർത്ത് ജനങ്ങൾക്ക് ഉപകാരപ്രദമായി ചെയ്തു കൊടുക്കേണ്ടത്. എന്നാൽ പഞ്ചായത്ത് അധികാരികളെയും
ജനപ്രതിനിധികളേയും വിവരം അറിയിച്ചിട്ടും വേണ്ട നടപടികൾ ഇതുവരെ എടുത്തിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്താതെ പോകുന്ന അധികാരികൾ ഈ പ്രദേശത്തെ ആളുകളോട് വഞ്ചനാപരമായ രീതിയാണ് വച്ചു പുലർത്തുന്നത് എന്ന് ബിജെപി പട്ടികജാതി മോർച്ച പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി സിജു ആത്തുങ്കൽ പ്രമേയത്തിലൂടെ ആരോപിച്ചു.
പാണഞ്ചേരിയിലെ ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി കത്തുന്നില്ല: ബിജെപി പട്ടികജാതി മോർച്ച

- Advertisement -
- Advertisement -