മാറ്റത്തിനൊരുങ്ങി മഞ്ജുളാൽത്തറ പുതിയ ഗരുഡൻ ചിറകുവിരിച്ചു

Written by Taniniram1

Published on:

ഗുരുവായൂരിന്റെ മുഖമുദ്രയായ മഞ്ജുളാൽത്തറ അടിമുടിമാറ്റത്തിനൊരുങ്ങുന്നു. ആൽത്തറയിൽ ചിറകു വിടർത്തിനിൽക്കുന്ന ഗരുഡന്റെ ശില്പം മാറ്റി പ്രതിഷ്ഠിക്കാൻ പുതിയത് ഒരുങ്ങി. നിലവിലുള്ള ഗരുഡൻ്റെ അതേ അളവും രൂപഭാവവും മാറാതെ കളിമണ്ണിലാണ് ശില്പം പണിതിട്ടുള്ളത്. ഇനിയത് വെങ്കലത്തിലേക്ക് മാറും. വിഷു എത്തുന്നതോടെ ഗുരുവായൂരിലേക്ക് വരുന്നവരെ സ്വാഗതമോതുക മിഴിവുള്ള വെങ്കലഗരുഡനായിരിക്കും.

കണ്ണൂർ സ്വദേശിയായ ശില്പി കാനായി ഉണ്ണിയാണ് ശില്പം പണിയുന്നത്. ഇതോടൊപ്പം മഞ്ജുള എന്ന ഭക്തയു ടെ ശില്പവും നിർമിക്കുന്നുണ്ട്. ഗുരുവായൂരപ്പന് നിത്യവും മാല ചാർത്തിയിരുന്ന ഭക്ത എന്ന നിലയ്ക്ക്, മാല പിടിച്ചുനിൽക്കുന്ന മഞ്ജുളയുടെ രൂപമാണ് നിർമിക്കുന്നത്. മഞ്ജുളാൽത്തറയിൽ അതുകൂടി സ്ഥാപിക്കും. കരിങ്കല്ലുകൊണ്ട് ഉയർത്തിക്കെട്ടി തറ മനോഹരമാക്കുകയും ചെയ്യും. മഞ്ജുളാൽമരം മാറ്റിസ്ഥാപിക്കാനുള്ള ആലോചനയുമുണ്ട്. മരത്തിന് കേടുപാടുകളുണ്ട്. കാർഷിക സർവകലാ ശാലയിലെ വിദഗ്‌ധരുമായി ഇത് ചർച്ച ചെയ്തും തന്ത്രിയുൾപ്പെടെയുള്ള ആചാര്യന്മാരുടെ നിർദേശങ്ങൾക്കനുസരിച്ചുമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. ആലിന് പടിഞ്ഞാറു ഭാഗത്തെ കുചേലൻ്റെ ശില്പവും മാറ്റിപ്പ ണിയും. എല്ലാം പൂർത്തിയായാൽ മഞ്ജു ളാൽത്തറ ഗുരുവായൂരിനു പുതിയൊരു മുഖമായിരിക്കും സമ്മാനിക്കുക. ഒരുകോടി രൂപയുടെ പദ്ധതിയാണ്. പറവൂർ സ്വദേശി വേണു കുന്നപ്പിള്ളിയാണ് ഇതിൻ്റെ സ്പോൺസർ.

Leave a Comment