- Advertisement -
ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ആധുനിക ബസ് ടെർമിനലിനും സ്ട്രീറ്റ് ഷോപ്പിംങ് കോംപ്ലക്‌സിനും മന്ത്രി എം ബി രാജേഷ് തറക്കല്ലിട്ടു. കേരളത്തിന് അഭിമാനവും മറ്റ് നഗരസഭകൾക്ക് മാതൃകയുമാണ് ഗുരുവായൂർ നഗര സഭയെന്ന് തറക്കല്ലിടൽ നിർവഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി നേടിയ നഗരസഭയെ മന്ത്രി അഭിനന്ദിച്ചു. ചടങ്ങിൽ എൻ.കെ. അക്ബർ എം .എൽ.എ. അധ്യക്ഷനായി. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, പി.ടി. കുഞ്ഞുമുഹമ്മദ്, അനീഷ്മ ഷനോജ്, കെ.പി. ഉദയൻ, ശോഭ ഹരിനാരായണൻ, പി.കെ. ശാന്തകുമാരി, ടി.ടി. ശിവദാസ്, ജി. കെ. പ്രകാശൻ, ടി.എൻ മുരളി എന്നിവർ പ്രസംഗിച്ചു. ബസ് ടെർമിനൽ സ്ട്രീറ്റ് ഷോപ്പിംങ് കോംപ്ലക്സ് എന്നിവയുടെ രൂപരേഖ തയ്യാറാക്കിയ തൃശ്ശൂർ എൻജിനീയറിംങ് കോളേജിലെ ഡോ. ജ്യോത്സന റാഫേൽ പദ്ധതികൾ വിശദീകരിച്ചു.