ഇരിങ്ങാലക്കുട: ആളൂർ ഗ്രാമപഞ്ചായത്ത് 36 ദിന കർമ്മ പരിപാടിയുടെ ഭാഗമായി 2023-24 വർഷത്തെ സുഭിക്ഷ കേരളം പദ്ധതിയിൽ 140000 രൂപ വകയിരുത്തി വ്യക്തിഗത അനുകൂല്യമായി മുറ്റത്തൊരു “മീന്തോട്ടം” പദ്ധതി നടപ്പാക്കി.
മത്സ്യകുളത്തിൽ വരാൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ പദ്ധതി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് രതി സുരേഷ്, ക്ഷേമകാര്യ ചെയർപേഴ്‌സൺ ഷൈനി തിലകൻ, വാർഡ് മെമ്പർ ഓമന ജോർജ്, ഫിഷറിസ് കോർഡിനേറ്റർ ശരത്, ഗുണഭോക്താവ് സിജി ജോബി എന്നിവർ സംസാരിച്ചു.