Thursday, June 12, 2025

തിരുവില്വാമല സ്കൂളിന് ഒരു കോടി രൂപ അനുവദിച്ചു

Must read

- Advertisement -

ചേലക്കര: സീലിങ് അടര്‍ന്നു വീണ് അപകടമുണ്ടായ തിരുവില്വാമലയിലെ കാട്ടുകുളത്തെ എല്‍പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കും. മന്ത്രി കെ രാധാകൃഷ്ണന്‍ ഒരു കോടി രൂപ അനുവദിച്ചു. കെട്ടിടം അറ്റകുറ്റപ്പണികള്‍ക്കായി പഞ്ചായത്തും തുക വകയിരുത്തി. അപകടാവസ്ഥയിലാണെന്നും നവീകരിക്കണമെന്നും നേരത്തെ തന്നെ ആവശ്യമുയർന്നിട്ടും പരിഗണിക്കാതിരുന്നതിൽ പരാതിയിലാണ് നാട്ടുകാർ. കാട്ടുകുളത്തെ എല്‍പി സ്കൂള്‍ കെട്ടിടത്തിന്‍റെ സീലിങ് തകര്‍ന്നു വീണത് വാര്‍ത്തയായതിന് പിന്നാലെയാണ് സ്ഥലം എംഎല്‍എകൂടിയായ മന്ത്രി കെ രാധാകൃഷ്ണന്‍റെ ഇടപെടലുണ്ടായത്. ഒരു കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചത്.

See also  പ്രചരണത്തിന് ആളില്ല: രോഷം പൂണ്ട് സുരേഷ് ഗോപി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article