എഡ്വിൻ ജോസ് ചിറ്റിലപ്പിള്ളിക്ക് വെസ്റ്റേൺ മെഷിഗൺ യൂണിവേഴ്‌സിറ്റി ജി ടി ഇ അവാർഡ്

Written by Taniniram1

Published on:

ഇരിങ്ങാലക്കുട: അമേരിക്കയിലെ വെസ്റ്റേൺ മെഷിഗൺ യൂണിവേഴ്സിറ്റി (ഡബ്ല്യു എം യു) കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ് ഗ്രാജുവേറ്റ് ടീച്ചിംഗ് ഇഫക്റ്റീവ്നസ് അവാർഡിന് പി എച്ച് ഡി വിദ്യാർത്ഥിയായ എഡ്വിൻ ജോസിനെ തെരഞ്ഞെടുത്തു.

സങ്കീർണമായ ആശയങ്ങൾ വിശദീകരിക്കാനുള്ള കഴിവ്, ആകർഷകമായ ബോധനരീതി, ക്ഷമ എന്നിവയുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത് .

ഡിപ്പാർട്ട് തല സ്ക്രീനിങ്ങിൽ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് ജി ടി ഇ അവാർഡിന് പരിഗണിക്കപ്പെടുക.

വെസ്റ്റേൺ മെഷിഗൺ യൂണിവേഴ്സിറ്റിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പി എച്ച് ഡി ചെയ്തുകൊണ്ടിരിക്കുന്ന എഡ്വിൻ ടീച്ചിംഗ് അസിസ്റ്റന്റ് ആയും പ്രവർത്തിച്ച് വരുന്നുണ്ട്.

Leave a Comment