തൃശൂർ സ്വദേശി ആഫ്രിക്കയിൽ കടലിൽ മുങ്ങി മരിച്ചു

Written by Taniniram1

Published on:

പാവറട്ടി: എളവള്ളി സ്വദേശി ആഫ്രിക്കയിൽ കടലിൽ മുങ്ങി മരിച്ചു. ചൊവ്വല്ലൂർ പരേതനായ ജോസിൻ്റെ മകൻ അനീഷാണ് (37) മരിച്ചത്. ആഫ്രിക്കയിലെ സി ഷെൽഡ് എന്ന സ്ഥലത്ത് വെച്ച് കടലിൽ വീണ് മരിച്ചുവെന്നാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ച വിവരം. ആഫ്രിക്കയിൽ ബെർജയ ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ആഫ്രിക്കയിൽ നിന്നും നാട്ടിലെത്തിച്ച് മൃതദേഹം സംസ്ക്കരിക്കും. മാതാവ്: ലിസി. ഭാര്യ: മരിയ. മക്കൾ: ഹെ്‌റോൺ, ഇറേന.

See also  പാലക്കാട് വന്ദേഭാരത് ട്രെയിനിടിച്ച് റിട്ടയേർഡ് അധ്യാപകന് ദാരുണാന്ത്യം

Leave a Comment