ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷനായി 2020ൽ വിരമിച്ച ഡോ. സെബാസ്റ്റ്യൻ ജോസഫിന്റെ ബഹുമാനാർത്ഥം ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനതല പുരസ്കാരമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് കുറവിലങ്ങാട് ദേവമാതാ കോളേജ് മലയാളവിഭാഗം വിദ്യാർത്ഥിനി അനുപ്രിയ ജോജോ അർഹയായതായി പുരസ്‌കാര സമിതി ചെയർമാനും പ്രിൻസിപ്പലുമായ ഫാ.ഡോ. ജോളി ആൻഡ്രൂസ്, കൺവീനർ ഡോ. സി. വി. സുധീർ എന്നിവർ അറിയിച്ചു.
സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ മലയാളം ബി. എ. പഠനത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന മികച്ച പ്രബന്ധത്തിന് 5001 രൂപയും പ്രശസ്തിപത്രവും നാളെ രാവിലെ 10 മണിക്ക് ക്രൈസ്റ്റ് കോളേജ് സെമിനാർ ഹാളിൽ ചേരുന്ന യോഗത്തിൽ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ഡോ. എസ്.കെ. വസന്തൻ മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മാനിക്കും.
ഡോ.അജു കെ. നാരായണൻ ( സ്കൂൾ ഓഫ് ലെറ്റേഴ്സ്, കോട്ടയം) ഡോ.കെ.വി. ശശി ( മലയാളം സർവ്വകലാശാല) ഡോ. അനു പാപ്പച്ചൻ ( വിമല കോളേജ് (ഓട്ടോണമസ്) തൃശൂർ എന്നിവർ പുരസ്കാരനിർണ്ണയ സമിതിയിൽ അംഗങ്ങളായിരുന്നു ഡോ.ജോബിൻ ജോസ് ചാമക്കാലയുടെ മാർഗ്ഗനിർദ്ദേശത്തിൽ അനുപ്രിയ ജോജോ തയ്യാറാക്കിയ ‘പാഠവും ചരിത്രവും എസ്. ഹരീഷിൻ്റെ മീശയിലെ സൂക്ഷ്മസാന്നിധ്യങ്ങൾ’ എന്ന പ്രബന്ധത്തിനാണ് പുരസ്‌കാരം ലഭിച്ചത്.