തൃശൂർ: ചെന്നെ ത്രിവേണി അക്കാഡമി ഓഫ് നാട്യയുടെ ആഭിമുഖ്യത്തിൽ ദക്ഷിണമുകുരം എന്ന പേരിൽ നാട്യശാസ്ത്ര ശിൽപ്പശാല 26, 27, 28 തീയതികളിൽ മായന്നൂർ തട്ടകത്തിൽ നടക്കും. നാട്യ ശാസ്ത്രത്തിലെ 36 അദ്ധ്യായങ്ങൾ, സിദ്ധാന്തവും പ്രയോഗവും വഴി പരിചയപ്പെടുത്തും. മാർഗി ദേശി സമന്വയം, ഹസ്തപ്രകരണം, രസസൂത്ര വ്യാഖ്യാനം, ലോക ധർമി നാട്യധർമ്മി, ദശരൂപകം, കരണങ്ങളും അംഗഹാരങ്ങളും, നടന്റെ മനകായം തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കും. കഥകളി, കൂടിയാട്ടം, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ നാട്യശാസ്ത്ര സ്വാധീനം വിവരിക്കുന്ന ഡെമോൺസ്ട്രേഷനുമുണ്ടാകും. ഡോ.കലാമണ്ഡലം സുഗന്ധിയാണ് ഡയറക്ടർ. ഡോ.സി.പി.ഉണ്ണികൃഷ്ണൻ, ഡോ.സി.എം.നീലകണ്ഠൻ, ഡോ.എൻ.ആർ.ഗ്രാമപ്രകാശ്, ഡോ.കെ.പി.ശ്രീദേവി, ഡോ.അമ്മന്നൂർ ↑ രജനീഷ് ചാക്യാർ, ഡോ.സി.ആർ.സന്തോഷ്, ഡോ.പാഴൂർ ദാമോദരൻ, കലാമണ്ഡലം ഷണ്മുഖൻ തുടങ്ങിയവർ ക്ലാസ് നയിക്കും. : 9995431033