Wednesday, April 2, 2025

സി.പി.എം-ന്റെ പത്തു ശതമാനം വോട്ട് മറിയും: ചെറിയാൻ ഫിലിപ്പ്

Must read

- Advertisement -

ബി.ജെ.പി- പി.ഡി.പി എന്നീ വർഗ്ഗീയ കക്ഷികളോടുള്ള സി.പി.എം മമതാബന്ധത്തിൽ ദു:ഖിതരായ മതേതരവാദികളായ പത്തു ശതമാനത്തിലധികം സി.പി.എം അനുഭാവികളുടെ വോട്ട് കോൺഗ്രസിനും യു.ഡി.എഫിനും അനുകൂലമായി മറിയുമെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്

ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയതകളെ ഒരേ സമയം പ്രീണിപ്പിക്കുന്ന ദ്വിമുഖ അടവുനയത്തിനുള്ള തിരിച്ചടിയായാണ് സി.പി.എം വോട്ടിംഗ് അടിത്തറയിൽ വൻ വിള്ളൽ ഉണ്ടായിരിക്കുന്നത്. പൗരത്വ നിയമത്തിന്റെ പേരിൽ വർഗ്ഗീയ ധ്രുവീകരണത്തിനുള്ള സി.പി.എം തന്ത്രം പൊളിഞ്ഞിരിക്കുകയാണ്. എല്ലാ ജാതി – മത വിഭാഗങ്ങൾക്കും തുല്യ നീതി എന്ന കോൺഗ്രസ് നിലപാടിനോടാണ് ഇടതുപക്ഷ ചിന്താഗതിക്കാർ ആഭിമുഖ്യം പുലർത്തുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ വർഗ്ഗീയ വാദികളും മതേതര വാദികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. വർഗ്ഗസമരത്തിലല്ല, വർഗ്ഗീയ സമരത്തിലാണ് സി.പി.എം വിശ്വസിക്കുന്നത്. സി.പി.എം ന്റെ എല്ലാ ഘടകങ്ങളിലും വർഗ്ഗ-ബഹുജന സംഘടനകളിലും മതഭീകരർ നുഴഞ്ഞുകയറുകയാണ്. ഇവരുടെ വർഗ്ഗീയക്കളികൾ സി.പി.എം ന് വൻവിപത്തായി തീർന്നിരിക്കുന്നു.

കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷിയായ സി.പി.എം. കേരളത്തിൽ കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി മുദ്രാവാക്യമാണ് മുഴക്കുന്നത്. മുഖ്യശത്രുവായി കോൺഗ്രസിനെ കാണുന്ന സി.പി.എം നിലപാടിനെതിരെ ഇടതുപക്ഷ വിശ്വാസികൾ ബാലറ്റിലൂടെ പ്രതികരിക്കും.

See also  കേരളം വൃദ്ധസദനങ്ങൾ കൊണ്ട് നിറയുന്നു.....
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article