കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നാളെ

Written by Taniniram1

Published on:

തൃശൂർ: ജനറൽ ആശുപത്രിയിൽ നാളെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ്യ്പ്പ്ഉണ്ടാകും. കോർബിവാക്സ് വാക്സീനാണു ലഭ്യമായിട്ടുള്ളത്. വാക്സിൻ സ്വീകരിക്കുന്നതിനായി www.cowin.gov.in വഴി മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യണം. പരിമിതമായ വാക്സിൻ ഡോസുകൾ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. കോ- വിന്നിൽ ലഭ്യമായ രേഖകൾ പ്രകാരം, 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളതും രണ്ടു ഡോസു സ്വീകരിച്ചവരും രണ്ടാമത്തെ ഡോസിന്ശേഷം 6 മാസം പൂർത്തിയാക്കിയവരുമായ ഗുണഭോക്താക്കൾക്കാണു കുത്തിവയ്‌പ് എടുക്കാനാവുക.കോവിഷീൽഡോ, കോവാക്സിനോ ആദ്യ രണ്ട് ഡോസുകളായി സ്വീകരിച്ചവർക്കും കോർബി വാക്സ് കരുതൽ.ഡോസ് എടുക്കാൻ സാധിക്കു ന്നതാണ്. വിദേശയാത്രകൾ ആവശ്യമുള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

See also  കനാലുകൾ തുറന്ന് പാണഞ്ചേരിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം

Leave a Comment