ബസ് കാത്തിരുപ്പ് കേന്ദ്രത്തിലെ റാമ്പിൽ കൈവരിക്കെട്ടി കോൺഗ്രസ് പ്രതിഷേധം

Written by Taniniram1

Published on:

കൊടുങ്ങല്ലൂർ: വടക്കേ നടയിലെ പുതുതായി പണിത ബസ് കാത്തിരുപ്പ് കേന്ദ്ര ത്തിലെ റാംമ്പിൽ കൈവരി കെട്ടി കോൺഗ്രസ് പ്രതി ഷേധിച്ചു. വടക്കേ നടയിൽ സിവിൽ സ്റ്റേഷനു മുൻവശം പുതിയതായി പണി ത ബസ് കാത്തിരുപ്പ് കേന്ദ്രത്തിലെ റാമ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ വഴുതിവീണ് നാലു പേർ ക്ക് പരിക്കേറ്റിരുന്നു പരിക്ക് പറ്റിയവർ താലുക്ക് ആശുപ ത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം വെള്ളാങ്ങല്ലൂർ വെളയനാട് സ്വദേശി പറവൂക്കാരൻ വർഗീസ്സി നാണ് വീണ് പരിക്ക് പറ്റിയത്. തയ്യൽ തൊഴിലാളിയായ ഇദ്ദേഹത്തിന് വീഴ്ച്ച യിൽ അരക്കെട്ടിനാണ് പരിക്ക്. പരിക്കേറ്റ വർഗീസ് വീട്ടിൽ കിടപ്പാണ്. അംഗവൈകല്യമുള്ളവർക്ക് കാത്തിരു പ്പ്കേന്ദ്രത്തിലേക്ക് എളുപ്പം കയറുന്ന തിനാണ് ഇവിടെ റാംമ്പ് പണിതതെങ്കിലും കൈവരി പണിയാത്തതുകൊണ്ടാണ് അപകടങ്ങൾ സംഭവിക്കുന്നത്. ഇതിൽ പ്രതിഷേധി ച്ചാണ് കോൺഗ്രസ് പ്രവർത്തകർ മണ്ഡലം പ്രസിഡൻ്റ് പി.വി.രമണൻ്റെ നേതൃത്വത്തിൽ കൈവരി കെട്ടി പ്രതിഷേധിച്ചത്.

സ്വകാര്യ വ്യക്തികൾ പണിയുന്ന കെ ട്ടിടങ്ങളുടെ റാംമ്പേക്ക് കൈവരിയില്ലെങ്കിൽ അനുമതികൊടുക്കാത്ത നഗരസഭ സ്വന്തം കാര്യത്തിൽ കാണിക്കുന്ന അലസതയാണ് അപകടത്തിന് കാരണമാകുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ടൈൽസ് വിരിച്ച കാത്തിരുപ്പ് കേന്ദ്രത്തിലെ റാമ്പേയിൽ മിനുസമുള്ള ടൈൽസ് പാകിയതും വഴുതി വീഴുന്നതിനുള്ള കാരണമാണ്. ലക്ഷങ്ങൾ ചെലവ് ചെയ്ത് പുതിയതായി പണിത കാത്തിരുപ്പ് കേന്ദ്രമാണ് യാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. എത്രയും വേഗം റാംമ്പേയിൽ കൈവരി പണിയുകയും മിനുസ മുള്ള ടൈൽസ് നീക്കം ചെയ്‌ത് സുരക്ഷയൊരുക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ആരംഭിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. മുമ്പ് താലൂക്ക് ആശുപത്രിയുടെ മുൻ വശത്തെ ഗേറ്റിനു മുന്നിലുള്ള കാനക്ക് മുകളിലുള്ള കമ്പിയഴികളിൽ കാൽ കുടുങ്ങി ഒരുപാട് പേർക്ക് പരിക്ക് പറ്റിയിരുന്നു. നഗരസഭയും എൻജിനിയറിംഗ് വിഭാഗവും റാംമ്പേയിൽ വീണു പരിക്ക് പറ്റിയവർക്ക് ചികിത്സ സഹായം നൽകണമെന്നും കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് പി വി രമണൻ ബ്ലോക്ക് പ്രസിഡൻ്റ് ഇ എസ് സാബു, പി യു. സുരേഷ്കുമാർ, ഡിൽഷൻ, എ.ആർ.ബൈജു,കെ.പി. സുനിൽകുമാർ, നിഷാഫ് കുരിയാ പ്പിള്ളി,കെ.പി.സദാ ശിവൻ,സുരേഷ് കാവുങ്ങൽ,എൻ. വി.പ്രകാശൻ, ഒ.പി സുരേഷ്, ഇ.ആനന്ദൻ,പോളി വിതയ ത്തിൽ എന്നിവർ ആവശ്യപ്പെട്ടു.

See also  അവിട്ടത്തൂർ ആയുർവേദ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരമായ എൻഎബിഎച്ച് ലഭിച്ചു

Leave a Comment