കൃഷി വെട്ടി നശിപ്പിച്ച് ജലസേചന വകുപ്പ്

Written by Taniniram1

Updated on:

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിൽ കനാലിന് ഇരുവശങ്ങളിലുമായി നട്ടു വളർത്തിയിരുന്ന കൃഷികൾ പൂർണ്ണമായും വെട്ടി മാറ്റി. ജലസേചന വകുപ്പിന്റെ ഗ്രൗണ്ട് ക്ലീയറിങ്ങ് എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കൃഷികൾ വെട്ടി നശിപ്പിച്ചത്. പഞ്ചായത്ത് മുൻകൈ എടുത്താണ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കൃഷി ഇറക്കിയത്. ഇവരെ ഉപയോഗിച്ചു തന്നെയാണ് കൃഷികൾ വെട്ടി മാറ്റിക്കുന്നത്. കുലച്ച വാഴകൾ ഉൾപ്പെടെ പല തരത്തിലുള്ള വാഴകൾ, മഞ്ഞൾ, ഇഞ്ചി, കുവ്വ, മുരിങ്ങ, പപ്പായ തുടങ്ങിയ കൃഷികളാണ് വെട്ടി നശിപ്പിച്ചത്. കൃഷികൾ വെട്ടി മാറ്റി കനാലിൻ്റെ മുകളിലായി അലങ്കാര മുളകൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. ഇലട്രിക് ലെയിനിന് താഴെയാണ് മുളകൾ നട്ടിട്ടുള്ളലത്. ഇവ വലുതായാൽ ഇലട്രിക് കമ്പികളിൽ തട്ടാനും സാദ്ധ്യതയുള്ലതായി നാട്ടുകാർ ആരോപിക്കുന്നു. തണലിനായി കനാലിന് മുകളിലെ പ്രദേശങ്ങളിൽ നട്ടു വളർത്തിയ വലിയ മരങ്ങളും മുറിച്ചു മാറ്റി. ഇതിനെതിരെ നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട്.

See also  അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം; ഇ.ഡി.ക്ക് തിരിച്ചടി

Leave a Comment