- Advertisement -
ഇരിങ്ങാലക്കുട: വേളൂക്കര ഗ്രാമപഞ്ചായത്തിലെ പറക്കാട്ടുകുന്ന് എസ്. സി.കോളനി കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 18 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 20 സെന്റ് സ്ഥലത്താണ് കമ്മ്യൂണിറ്റി ഹാൾ നിർമിക്കുന്നത്. എംഎൽഎ ഫണ്ടിൽ നിന്നും രണ്ട് ഘട്ടങ്ങളിലായി 90 ലക്ഷം രൂപയാണ് ഹാൾ നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്. ഈ വർഷം തന്നെ കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണം നടത്തി ജനങ്ങൾക്ക് സമർപ്പിക്കാൻ പഞ്ചായത്തിന്റെ തീരുമാനം.