സിനിമാ കോൺക്ലേവ് 2024

Written by Taniniram1

Published on:

തൃശൂർ: ഗ്രാഫിക്സിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 19 നുസാഹിത്യ അക്കാദമിയിൽ ‘നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രേക്ഷകരുടെ പങ്കാളിത്തം’ എന്ന വിഷയത്തെ ആസ്പദമാക്കി സിനിമാ കോൺക്ലേവ് സംഘടിപ്പിക്കുന്നു.

സവിധായകരായ ജിയോ ബേബി, ഷാഹി കബീർ, ആനന്ദ് ഏകർഷി, ബബിത, റിൻ തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും, മാധ്യമ – സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും സംസാരിക്കും.

രാവിലെ 10.30 മുതൽ വൈകീട്ട് 6 വരെ നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കും സിനിമാസ്വാദകർക്കും ആശയങ്ങൾ അവതരിപ്പിക്കുന്നതിന് അവസരമുണ്ട്

സൗജന്യമായി രജിസ്റ്റർ ചെയ്യുന്നതിന് 8590546525 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണം. ബിജു ലാസർഗ്രാഫിക്സ്
8590546525.

Leave a Comment