ഇരിങ്ങാലക്കുട : ‘മാത് ലാബ് അധിഷ്ഠിത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡെവലപ്മെന്റ്’ എന്ന വിഷയത്തിൽ എൻജിനീയറിങ് കോളേജ് അധ്യാപകർക്കായി ഇൻഡസ്ട്രി സപ്പോർട്ടഡ് ഷോർട്ട് ടേം ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.
കോർ എൽ ടെക്നോളജീസിന്റെ സഹകരണത്തോടെ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ വിഭാഗങ്ങളും മാത്ത് വർക്സ് കമ്മ്യൂണിറ്റിയും ചേർന്നാണ് പരിപാടി ഒരുക്കിയത്. കോർ എൽ ടെക്നോളജീസ് ആപ്ളിക്കേഷൻസ് എൻജിനീയർമാരായ ബി എസ് രക്ഷിത്, ആർ ശിവ സുബ്രഹ്മണ്യം എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
മാത് ലാബ് സോഫ്റ്റ‌്‌വെയറിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് മെഷീൻ ലേണിങ്, ഡീപ് ലേണിങ്, കമ്പ്യൂട്ടർ വിഷൻ എന്നീ ടൂൾ ബോക്സുകൾ ഹാൻഡ്‌സ് ഓൺ പരിശീലനം നൽകി. വിവിധ കോളേജുകളിൽ നിന്നായി മുപ്പതോളം അധ്യാപകർ പങ്കെടുത്തു.