- Advertisement -
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളെജിൽ (ഓട്ടോണോമസ്) ജനുവരി 16, 17 തീയ്യതികളിൽ സ്വാശ്രയ ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ “എപ്സിലോൺ 2.0” ഗണിതോത്സവം സംഘടിപ്പിക്കുന്നു.
ഹൈസ്‌കൂൾ തലം മുതൽ കോളെജ് തലം വരെയുള്ള വിദ്യാർത്ഥികളിൽ ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും മികവ് പ്രകടിപ്പിക്കുന്നതിനുമായി നിരവധി മത്സരയിനങ്ങളാണ് ഗണിതോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് 8590214958 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.