തൃശൂർ : കുട്ടികൾക്ക് അവധിക്കാലം ആഘോഷമാക്കാൻ ജവഹർ ബാലഭവൻ നടത്തുന്ന അവധിക്കാല ക്യാമ്പിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എൽ.കെ.ജി മുതൽ പ്ലസ് വൺ വരെ പഠിക്കുന്ന കുട്ടികൾക്ക് അഡ്‌മിഷൻ ലഭിക്കും. താൽപര്യമുള്ളവർ ചെമ്പൂക്കാവ് ജവഹർ ബാലഭവനിൽ മാർച്ച് 1 മുതൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കണം. ഏപ്രിൽ 3 മുതൽ മെയ് 26 വരെ നടക്കുന്ന ക്യാമ്പിൽ പതിനാറ് കലാ കായിക – കരകൗശല ഇനങ്ങളിൽ പരിശീലനം നൽകും.
എൽ.കെ.ജി, യു.കെ.ജി കുട്ടികൾക്ക് ചിത്രകല, ശിൽപകല, കഥപറച്ചിൽ, നാടൻപാട്ട് എന്നീ വിഷയങ്ങളിൽ പരിശീലനം ലഭിക്കും. ഒന്ന് മുതൽ പതിനൊന്നുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ചിത്രകല, സംഗീതം, ജൂഡോ, വയലിൻ, മൃദംഗം, തയ്യൽ/ ചിത്രത്തുന്നൽ, കുങ്ഫു, മാജിക്, ശിൽപകല, നൃത്തം, നാടകം, ഗിറ്റാർ, തബല, ക്രാഫ്റ്റ്, കമ്പ്യൂട്ടർ, അബാക്കസ് വിഷയങ്ങളിലാണ് പരിശീലനം. കൂടാതെ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ, സാഹിത്യകാരൻമാർ, തുടങ്ങി വിവിധ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള വ്യക്തികളുമായി ആശയവിനിമയ നടത്തുന്നതിനുള്ള അവസരവും കുട്ടികൾക്ക് ലഭിക്കും. രാവിലെ 9.30 മുതൽ 12.30 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. വൈകീട്ട് 5.30 വരെ ആയമാരുടെ സേവനവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2332909.