ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവത്തിന് കൊടിയേറി. ഉത്സവം ജനുവരി 16 ന് ആഘോഷിക്കും. കൊടിയേറ്റ് രാവിലെ ക്ഷേത്രം തന്ത്രി ഡോ. മുരളീകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു. വൈകീട്ട് 6.30 മകരചൊവ്വ മഹോത്സവത്തിൻ്റെ ഔപചാരിക ഉദ്ഘാടനം റവന്യൂ, വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിക്കും. മുഖ്യാതിഥിയായി ടി.എൻ. പ്രതാപൻ എം പി പങ്കെടുക്കും. തുടർന്ന് ഏഴ് ദിവസങ്ങളിലായി വൈവിധ്യമാർന്ന കലാവതരണങ്ങളോടെ മകരചൊവ്വ മഹോത്സവം ആഘോഷിക്കും. ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പൊങ്കാല മഹോത്സവം ജനുവരി 14 ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും . ജനുവരി 17ന് രാവിലെ നടത്തുന്ന ആറാട്ടോടുകൂടി മകരചൊവ്വ മഹോത്സവത്തിന് കൊടിയിറങ്ങും.
Related News