- Advertisement -
തൃശൂർ: കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിലേക്ക് ആർഎൽവി രാമകൃഷ്‌ണനെ ക്ഷണിച്ച് സുരേഷ് ഗോപി. കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിൽ ഈ മാസം 28ന് നടക്കുന്ന പരിപാടിയിലേക്കാണ് രാമകൃഷ്‌ണനെ ക്ഷണിച്ചിരിക്കുന്നത്. രാമകൃഷണനെ ഫോണിൽ വിളിച്ചാണ് സുരേഷ് ഗോപി ഇക്കാര്യം സംസാരിച്ചത്. തന്റെ നവോത്ഥാന പ്രവർത്തനങ്ങൾ ഇങ്ങനെയാണെന്നും ഒറ്റയ്ക്ക് വന്ന് ദേവിയുടെ മുന്നിൽ നൃത്തം ചെയ്യാമോ എന്നുമായിരുന്നു അദ്ദേഹം രാമകൃഷ്‌ണനോട് ചോദിച്ചത്. വിവാദത്തിന് പിന്നാലെ അവസരം വന്നത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു രാമകൃഷ്ണൻ.