യുവജനതാദൾ (എസ്) രക്‌തദാനം ചെയ്തു

Written by Taniniram1

Updated on:

തൃശൂർ: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് യുവജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ.എം.എ ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം നൽകി. രക്തദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ലഘുലേഖ വിതരണം ചെയ്തു. രക്തദാനം നൽകുന്ന ചടങ്ങ് ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ.സി.ടി.ജോഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.എം.ഉമേഷ്, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി പ്രീജു ആൻ്റണി, ജില്ലാ ജനറൽ സെക്രട്ടറി വി.എസ്.ഷിജിത്ത്, സി.ബി.സിബു, കെ.എസ്.സുധീഷ്, എം.ജിഷ്ണു, അശ്വതി സജേഷ്, കെ.എസ്.സജേഷ്, സി.ഡി.ബിനീഷ്, പി.ബി.രവീഷ്, ശങ്കർ മോഹൻ, പി.രതീഷ് എന്നിവർ പ്രസംഗിച്ചു.

Leave a Comment