Friday, April 4, 2025

ബ്ലാങ്ങാട് ജി എഫ് യു പി സ്കൂളിൽ ബോയ്സ് ടോയ്‌ലറ്റ് ഉദ്ഘാടനം ചെയ്തു

Must read

- Advertisement -

ചാവക്കാട്: ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ ബോയ്‌സ് ടോയ്‌ലറ്റ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌കമ്മിറ്റി ചെയർപേഴ്‌സൺ പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരളയുടെ പദ്ധതി വിഹിതത്തിൽ 1,60,000 രൂപയാണ് ടോയ്‌ലറ്റ് നിർമാണത്തിന് ഉപയോഗിച്ചത്. വാർഡ് കൗൺസിലർ കെ.പി രഞ്ജിത്ത് എസ്.എസ്.കെയുടെ മറ്റു പദ്ധതികളായ സയൻസ് പ്രോജക്ട്, സംയുക്ത ഡയറി, കരാട്ടേ ക്ലാസ്സ് എന്നിവയുടെ ഉദ്ഘാടനവും നിർവഹിച്ചു.

ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ പി.എസ് ഷൈജു പദ്ധതി വിശദീകരണം നടത്തി. സ്‌കൂൾ വികസന സമിതിയംഗം സി.എൻ പ്രസാദ്പ്രൈമറി വിഭാഗത്തിൻ്റെ ഉന്നമനത്തിനായി സമാഹരിച്ചതുക കൈമാറി. ഒന്നാം ക്ലാസുകാരുടെ ഡയറിക്കുറിപ്പ് സമാഹാരം തേൻകുടുക്കയുടെ പ്രകാശനവും വായനയും വേറിട്ട അനുഭവമായി. ഹെഡ്‌മിസ്ട്രസ് സി.ഡി വിജി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് പി.വി വിബിത നന്ദിയും പറഞ്ഞു. സ്കൂ‌ൾ കമ്മിറ്റിയംഗങ്ങളായ എ.ആർ രാജേഷ്, വിനോദൻ എന്നിവർ സംസാരിച്ചു.

See also  ചിന്നക്കനാൽ ഭൂമി ഇടപാട് കേസ്: മാത്യു കുഴല്‍നാടനെതിരെ എഫ്ഐആര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article