‘മണിനാദം’; കലാഭവന്‍മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം

Written by Taniniram1

Published on:

ചാലക്കുടി : കലാഭവന്‍മണിയുടെ സ്മരണാര്‍ഥം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലയിലെ യൂത്ത്/ യുവ/ യുവതി ക്ലബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ‘മണിനാദം’ എന്ന പേരില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. 18 നും 40 നും മധ്യേ പ്രായമുള്ള 10 പേരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. പരമാവധി സമയം 10 മിനിറ്റ്. തെരഞ്ഞെടുക്കുന്ന ഗാനങ്ങള്‍ ഏത് പ്രാദേശിക ഭാഷയിലുമാകാം. പിന്നണിയില്‍ പ്രീ റിക്കോര്‍ഡഡ് മ്യൂസിക് അനുവദിക്കില്ല. ക്ലബിന്റെ പേര്, വിലാസം, ഫോണ്‍നമ്പര്‍, മത്സരാര്‍ഥികളുടെ പേര്, ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെട്ട അപേക്ഷ ജില്ലാ പഞ്ചായത്തിലുള്ള ജില്ലാ യുവജന കേന്ദ്രത്തിലോ tcr.ksywb@kerala.gov.in ഇ-മെയില്‍ വിലാസത്തിലോ ഫെബ്രുവരി 26നകം ലഭ്യമാക്കണം. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതവും സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മുന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം ഒരു ലക്ഷം, 75000, 50000 രൂപ വീതവും സമ്മാനതുകയായി നല്‍കും. വിശദവിവരങ്ങള്‍ക്കും നിബന്ധനകള്‍ക്കും ഫോണ്‍: 0487 2362321, 8078708370, 8281637880.

Leave a Comment