- Advertisement -
തൃശ്ശൂര്‍: മലയാളത്തിന്‍റെ പ്രിയകവി എ.അയ്യപ്പന്‍റെ ഓര്‍മ്മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് അയനം – എ.അയ്യപ്പന്‍ കവിതാപുരസ്കാരത്തിന് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച അനിത തമ്പിയുടെ മുരിങ്ങ വാഴ കറിവേപ്പ് എന്ന കവിതാസമാഹാരം അര്‍ഹമായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. അന്‍വര്‍ അലി ചെയര്‍മാനും എം.എസ്.ബനേഷ്, സുബീഷ് തെക്കൂട്ട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. ഫെബ്രുവരി 29-ന് പട്ടാമ്പി കവിതാ കാര്‍ണിവലില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത അസമിയ കവി നിലിംകുമാർ പുരസ്കാരം സമ്മാനിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി.വി.ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.