- Advertisement -
ഇരിങ്ങാലക്കുട : നരേന്ദ്രമോദിയുടെ വരവിന് സ്വാഗതമേകി ഇരിങ്ങാലക്കുടയിലെ ഓട്ടോതൊഴിലാളി സുഹൃത്തുക്കൾ.
ബസ് സ്റ്റാൻഡിൽ പ്രകടനം നടത്തി നരേന്ദ്രമോദിയുടെ ആശംസാബോർഡും ഉയർത്തിയാണ് ഓട്ടോതൊഴിലാളികൾ പരിപാടി സംഘടിപ്പിച്ചത്. മനു മാധവൻ, വി സി രമേഷ്, ശരത്ത്, ഷൈജു, മനോജ് എന്നിവർ നേതൃത്വം നൽകി.

ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, സ്റ്റേറ്റ് കൗൺസിൽ അംഗം സന്തോഷ് ചെറാക്കുളം, ബി എം എസ് മേഖലാ സെക്രട്ടറി എൻ വി ഘോഷ്, ഷൈജു കുറ്റിക്കാട്ട്, രമേഷ് അയ്യർ, ബൈജു കൃഷ്ണദാസ് എന്നിവർ ആശംസകൾ നേർന്നു.