തൃശൂര്‍: തൃപ്രയാറില്‍ തമിഴ്നാട് സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. തമിഴ്നാട് സ്വദേശിനി അഞ്ജനാദേവിയെ (57) ആണ് തലയില്‍ കല്ലു കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അടിയില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയില്‍ തൃപ്രയാർ ബസ്സ് സ്റ്റാൻഡിന് സമീപം ആണ് സംഭവം. തലയില്‍ കല്ലുകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അഞ്ജന ദേവിയെ നാട്ടുകാരുടെ നിർദ്ദേശമനുസരിച്ച് തൃപ്രയാർ ആകട്സ് പ്രവർത്തകർ തൃശൂർ ജില്ലാ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അക്രമി ആരാണെന്നോ എന്താണ് പ്രകോപനത്തിന് കാരണമെന്നോ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തമിഴ്നാട് സ്വദേശിനിയെ കൊലപ്പെടുത്താൻ ശ്രമം: ഗുരുതര പരിക്ക്
- Advertisement -


