- Advertisement -
ചാലക്കുടി: ചാലക്കുടി മേഖലയിൽ ഒരൊറ്റ രാത്രി കൊണ്ട് രേഖപ്പെടുത്തിയത് കനത്ത മഴ. അതിരപ്പിള്ളി പഞ്ചായത്തിൽ 200 മില്ലി മീറ്ററിന് അടുത്തപ്പോൾ ചാലക്കുടി നഗരസഭ പ്രദേശത്ത് മഴയുടെ അളവ് 100 എംഎം കടന്നു. ചാലക്കുടിപ്പുഴയിൽ നേരിയ തോതിൽ ജലനിരപ്പ് ഉയർന്നു.
അതിരപ്പിള്ളിയിൽ 187 എംഎം മഴ പെയ്തപ്പോൾ സമീപപ്രദേശമായ വെറ്റിലപ്പാറയിൽ 133 എംഎം മഴ പെയ്തു. 12 മണിക്കൂർ നേരം കൊണ്ടാണ് ഇത്രയും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്.
പ്രളയകാലത്തിന് സമാനമായിട്ടായിരുന്നു അതിരപ്പിള്ളിയിലെ മഴ. എന്നാൽ പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകളിലെ ജലനിരപ്പിൽ കാര്യമായ വ്യതിയാനം ഉണ്ടായിട്ടില്ല.